kovalam

കോവളം: പൈനാപ്പിളുമായി വന്ന ലോറി കോവളം ബൈപ്പാസിൽ തലകീഴായി മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയോടെ തൊടുപുഴയിൽ നിന്ന് കോവളം വെള്ളാർ ഭാഗത്തേക്ക് വന്ന മിനിലോറിയാണ് തലകീഴായി മറിഞ്ഞത്. തൊട്ടുമുന്നിൽ പോകുകയായിരുന്ന ബൈക്ക് റോഡിന് കുറുകെ ചാടിയ മരപ്പട്ടിയെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോൾ ബൈക്ക് യാത്രികരെ രക്ഷിക്കാൻ ലോറി ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. സ്ഥലത്തെത്തിയ കോവളം പൊലീസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനിയുടെ ക്രെയിനെത്തിച്ച് ലോറി ഉയർത്തി മാറ്റി.