
പാലോട്: സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കി കാത്തിരിക്കുകയാണ് നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം. വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ മീൻമുട്ടി ചെറുകിട വൈദ്യുതി പദ്ധതി പ്രദേശത്തോടനുബന്ധിച്ചാണ് മീൻമുട്ടി ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ജലസവാരി നടത്തുന്നതിനുള്ള സൗകര്യങ്ങലും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാല് പെഡസ്ട്രൽ ബോട്ടുകളും ഒരു എഞ്ചിൻ ബോട്ടും ജലസവാരിക്കായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ സഞ്ചാരികൾക്ക് മനസിലാക്കാനും ഇവിടെ സൗകര്യമുണ്ട്. ടൂറിസം വിപുലീകരണത്തിനായ് നാല്പത്തി അഞ്ച് ലക്ഷം രൂപയാണ് സർക്കാർ ഈ മേഖലക്കായി നാളിതുവരെ ചെലവഴിച്ചിട്ടുള്ളത്. കുടുംബശ്രീ നടത്തുന്ന കാന്റീനും ഇവിടെയുണ്ട്. കൂടാതെ ലാൻറ് സ്കേപ്, ഫ്ലവർ ബെഡ്സ്, കിഡ്സ് പ്ലേയിംഗ് ഏരിയാ, എയർഗൺ ഗെയിം, വാട്ടർ കാസ്കേഡ് എന്നിവയു ഇവിടെയുണ്ട്. 7 പേർക്ക് സഞ്ചരിക്കാനുള്ള എഞ്ചിൻ ബോട്ടിന് 15 മിനിട്ടിന് 500 രൂപയും, രണ്ട് പേർക്ക് സഞ്ചരിക്കാനുള്ള പെഡസ്ട്രൽ ബോട്ടിന് 150 രൂപയും പ്രവേശന ഫീസായി 20 രൂപയുമാണ് ഈടാക്കുന്നത്.