cutycura

കണ്ണൂർ: ട്രാൻസ് ജെൻഡർ യുവതിയായ രഞ്ജു രഞ്ജിമാർ സംവിധാനം ചെയ്യുന്ന കുട്ടിക്കൂറ ചിത്രത്തിന്റെ സ്വിച്ച് ഓൺ നടന്നു. കുട്ടിക്കാലത്ത് വീട്ടിൽ നിന്നും ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടിൽ അഭയം തേടിയെത്തുകയും ആ വീട്ടിലെ പയ്യനുമായുള്ള സ്‌നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ രഞ്ജു പറയുന്നത്. രഞ്ജുവിന്റേതാണ് രചന. രഞ്ജുവിന് പുറമെ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ പർവീൺ, റീസ്, സ്മിത സാമുവൽ, സച്ചു എന്നിവരും അഭിനയിക്കുന്നു. പതിനെട്ടാം വയസിൽ ആദ്യമായി വീടുവിട്ടിറങ്ങുമ്പോൾ മുന്നിൽ ശൂന്യത ആയിരുന്നു, ദൈവവിളി പോലെ ഒരു വീട്ടിൽ അടുക്കള ജോലി കിട്ടി. അവിടത്തെ സമാധാനമുള്ള ജീവിതവും കഥയിൽ പറയുന്നു. ഇവിടെ കൂട്ടായിരുന്ന കുഞ്ഞും കഥയിലുണ്ട്. അവിടെ നിന്നിറങ്ങുമ്പോൾ ആ കുഞ്ഞു മുഖം ഇനി കാണാൻ പറ്റുമോ എന്ന ചിന്ത അലട്ടുന്നു. പിന്നീട് ആ കുഞ്ഞു മുഖം ഓർത്തെടുക്കുന്നു. അവൻ വളർന്നോ, ജോലി കിട്ടിയോ, വിവാഹം കഴിഞ്ഞോ... ഇതിന്റെയെല്ലാം ഉത്തരമാണ് 'ക്യൂട്ടിക്യൂറ'.