
തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ അന്യഭാഷാ നടിയാണ് മീര വാസുദേവ്. താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്. താരം പങ്കുവച്ച ഒരു വെളിപ്പെടുത്തൽ ഇപ്പോഴിതാ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
താരത്തിന്റെ വാക്കുകൾ; എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു. അവരെ വേദനിപ്പിക്കുന്നു എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു. അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു. ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്. എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും. അവർ തന്നെ തല്ലികൊല്ലുമെന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞു. മീര പറഞ്ഞു. വ്യക്തിജീവിതത്തിൽ ഉണ്ടായ പരാജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീര തുറന്ന് പറഞ്ഞിരുന്നു. വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുൻപിൽ സ്ത്രീകൾ മാത്രമാണ് പ്രശ്നക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ലെന്നും മീര കൂട്ടിച്ചേർത്തു. ആദ്യ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു. ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോഴാണ് ആ വിവാഹബന്ധം വേർപെടുത്തിയതെന്നും 2012ൽ രണ്ടാമതും വിവാഹിതയായെന്നും മീര പറയുന്നു.