pic

സിനിമാ താരങ്ങളുടെ വിവാഹ വാർത്തകളും വിവാഹ ആഘോഷങ്ങളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളും ആരാധകരും ഏറ്റെടുക്കാറുണ്ട്. സാധാരണയുള്ള വിവാഹപ്രായം കഴിഞ്ഞും വിവാഹിതരാകാതെ നായികമാരായി തുടരുന്ന താരങ്ങളാണ് പൊതുവെ സിനിമയിലുള്ളത്. അവിവാഹിതരായി തുടരുന്ന നിരവധി താര സുന്ദരികളെ നമുക്ക് അറിയാവുന്നതാണ്. സാധാരണയായി ബോളിവുഡിലും ടോളിവുഡിലും ഹോളിവുഡിലും കൂടുതലായി കാണുന്ന ഈ പ്രവണത ഇപ്പോൾ മലയാള സിനിമയിലും ഉണ്ട്. ശക്തമായ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച പല നടിമാരും അവിവാഹിതരായി തുടരുകയാണ്. അവരിൽ ആരാധകർ കാത്തിരിക്കുന്ന താരവിവാഹങ്ങലുമുണ്ട്. അത്തരത്തിൽ പ്രശസ്തരായ ചില നടിമാരുടെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്..

ശോഭന
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന വിവാഹിതയല്ല. 50 വയസായ താരം വിവാഹിതയെല്ലെങ്കിലും ദത്തെടുത്ത ഒരു കുഞ്ഞിന്റെ അമ്മയാണ്. അതിനാൽ താരം ഇനിയൊരു വിവാഹത്തിന് തയ്യാറാകില്ലെന്നാണ് ആരാധകരും കരുതുന്നത്.

നയൻതാര
തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ പദവി അലങ്കരിക്കുന്ന നയൻതാര 34 വയസ് പിന്നിട്ടെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം ചെയ്യാത്ത നടിമാരുടെ പട്ടികയിൽ മുന്നിലാണ് താരം. ചിമ്പു, പ്രഭുദേവ, വിഘ്‌നേശ് തുടങ്ങിയ പ്രമുഖരുമായുള്ള താരത്തിന്റെ പ്രണയ വാർത്തകൾ പുറത്തുവന്നിരുന്നു. വിഘ്നേശുമായി ഉടൻ വിവാഹമുണ്ടാകുമെന്നും അതിനു മുന്നോടിയായി ഇരുവരും ഒരുമിച്ച് ക്ഷേത്രങ്ങൾ സന്ദർശിച്ചതും വാർത്തയായിരുന്നു. എന്നാൽ എന്നായിരിക്കും വിവാഹമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ലക്ഷ്മി ഗോപാലസ്വാമി
ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. 50 വയസായിട്ടും ലക്ഷ്മി വിവാഹം കഴിക്കാതെ നൃത്തത്തെ നെഞ്ചിലേറ്റി മുന്നോട്ട് പോവുകയാണ്. ഇഷ്ട്ടപ്പെട്ട ഒരാളിനെ കണ്ടെത്തിയാൽ വിവാഹം ഉടനെ ഉണ്ടാവുമെന്ന് താരം പറഞ്ഞിരുന്നു.

മീര നന്ദൻ
അഭിനയം അവതരണം എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ താരമാണ് മീര നന്ദൻ. ദുബായിയിൽ എഫ്.എം ആർജെയും ബിസിനസുകാരിയുമായി തിളങ്ങുകയാണ് താരം ഇപ്പോൾ. 29 വയസായ താരം വിവാഹിതയല്ല.

നിത്യ മേനോൻ
പ്രേക്ഷക ഹൃദയങ്ങൾ കീഴകടക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവ നായികയാണ് നിത്യ മേനോൻ. 32 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴും കൈനിറയെ സിനിമകളുമായി തമിഴിലും മലയാളത്തിലും നിത്യ സജീവമാണ്.

രമ്യ നമ്പീശൻ
ശക്തമായ നിലപാടുകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രമ്യ നമ്പീശൻ. 34 വയസാണ് താരത്തിന്. ഇതുവരെ വിവാഹം കഴിക്കാത്ത താരത്തിന്റെ പല പ്രണയ വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

പാർവതി തിരുവോത്ത്
ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് പാർവതി. 32 വയസായ താരം തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയിട്ടുള്ള താരം വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. താരം ഉടൻ വിവാഹിതയാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

അനുശ്രീ
ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കികൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് അനുശ്രീ. 21 വയസിലാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇപ്പോൾ താരത്തിന് 30 വയസായി. തനിക്ക് പ്രണയമുണ്ടെന്നും ഉടൻ വിവാഹിതയാകുമെന്നും താരം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു.

ഹണി റോസ്
2005 മുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ട്രിവാൻട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തു. 29വയസുള്ള ഹണി ഇതുവരെ വിവാഹിതയായിട്ടില്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ വിവാഹവാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇവ തെറ്റായ വാർത്തകളാണെന്ന് നടി വ്യക്തമാക്കിയിരുന്നു. ആദ്യം വിവാഹിതയാകില്ലെന്ന് വെളിപ്പെടുത്തിയിരുന്ന താരം ഇടയ്ക്ക് നിലപാട് മാറ്റിയതായും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.