bus

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എ. ദേവദാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഷാജുമോൾ, അനിത, പൊതുപ്രവർത്തകരായ ഗോപാലകൃഷ്ണൻ നായർ, സോമരാജകുറുപ്പ് എന്നിവർ പങ്കെടുത്തു.