
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച പ്രൊഫ. പ്രഭാത് പട്നായിക്ക് കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം ആരായുന്നു. നവംബർ 7 വരെ അഭിപ്രായങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈമെയിൽ (mskshec@gmail.com ) സമർപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് കൗൺസിൽ ആറംഗ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ (www.kshec.kerala.gov.in) ലഭ്യമാണ്.