ak-balan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെ ഭയപ്പെടുത്തുന്നുമില്ല തിരിച്ചടിയുമല്ലെന്ന് മന്ത്രി എ.കെ ബാലൻ. ശിവശങ്കർ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തെ കേസിൽ പ്രതിചേർക്കുന്നുണ്ടെങ്കിൽ അതിൽ ആർക്കും ആക്ഷേപമില്ല. ഏത് ഗവൺമെന്റിന് കീഴിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുണ്ടാകും. അവരെയെല്ലാം പൂർണമായി മനസിലാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.