m-g-m-upaharam

വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്ലാസ്റ്റിക്കിന് ബദലുണ്ട് പദ്ധതിയുമായി സഹകരിച്ച അയിരൂർ എം.ജി.എം സ്കൂളിനെ ഗ്രാമപഞ്ചായത്ത് ആദരിച്ചു.വിദ്യാർത്ഥികൾ സമാഹരിച്ച പഴയ തുണികൾ ഉപയോഗിച്ച് എണ്ണായിരം തുണി സഞ്ചികൾ നിർമ്മിക്കുകയും ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി വിതരണം നടത്തുകയും ചെയ്തതിനാണ് സ്കൂളിനെ ആദരിച്ചത്. നേതൃത്വം നൽകിയ സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരനെയാണ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ ആദരിച്ചത്.സ്കൂളിനുളള ഉപഹാരം പ്രിൻസിപ്പൽ ഡോ. എസ്.പൂജ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അൻവർ അബ്ബാസ്,ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ.ഗോപകുമാർ, ഡോ.സജിത്ത് വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.