nagamma

വിതുര: മേമല ദേവികാ ഭവനിൽ പരേതനായ വിശ്വനാഥൻ ആശാരിയുടെ ഭാര്യ നാഗമ്മ (65) കൊവിഡ് ബാധിച്ചു മരിച്ചു.കടുത്തപനി ബാധിച്ച നാഗമ്മ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണിരുന്നു.തുടർന്ന് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴി മദ്ധ്യേ മരിക്കുകയായിരുന്നു. കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് റിസൾട്ട് ലഭിച്ചു. മക്കൾ:ജലജ,ബിനു,ബീന.മരുമക്കൾ:സുരേഷ്,കൃഷ്ണനാശാരി,അജി.