covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 785 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8778 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശി തങ്കപ്പൻ ആശാരി (80), നെട്ടയം സ്വദേശി സുകുമാരൻ (79), നേമം സ്വദേശി സോമൻ (67), മലയിൻകീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 582 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 2013

ആകെ നിരീക്ഷണത്തിലുള്ളവ‌ർ -25670

ഇന്നലെ രോഗമുക്തി നേടിയവർ - 594

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1556

 ചികിത്സയിലുള്ളവർ - 8778