oct28b

ആറ്റിങ്ങൽ: ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണമട‍ഞ്ഞു. വഞ്ചിയൂർ കോട്ടക്കൽ വിഷ്ണു ഭവനിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്. ആലംകോട് പുളിമൂട് ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ സ്കൂട്ടറിൽ പോകവെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വലിയാകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: സുജ. മക്കൾ: വിഷ്ണു,​ കാർത്തിക. മരുമകൻ: നിവിൽ ദാസ്.