election

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുവരെഴുത്തും ബോർഡും ബാനറുകളും വയ്ക്കുമ്പോൾ ഇതിനെല്ലാം ചുമതലപ്പെടുത്തിയയാളുടെ പേരും അതിലുണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെ പുതിയ പ്രചാരണ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ പുറത്തിറക്കി.

പ്രചാരണത്തിന് പ്ളാസ്റ്റിക്കും പി.വി.സി വസ്തുക്കളും ഉപയോഗിക്കരുത്. പ്രകൃതിയിൽ അലിഞ്ഞുപോകുന്നതും എളുപ്പം നശിപ്പിക്കാൻ കഴിയുന്നതുമായ കോട്ടൺ,തുണി, പേപ്പർ,പോളി എത്തിലിൻ തുടങ്ങിയപരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പ്രചാരണത്തിനുപയോഗിക്കേണ്ടത്. എതിരാളിയുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും വികൃതമാക്കാനോ, കേടാക്കാനോ പാടില്ല. വ്യക്തികളെ അധിക്ഷേപിക്കുന്നതും എതിർ സ്ഥാാനാർത്ഥിയെ മോശക്കാരനാക്കുന്നതുമായ ചുവരെഴുത്തുകൾ പാടില്ല. വാഹനയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ഉപയോഗിക്കരുത്. കൊവിഡ് മാനദണ്ഡം പാലിച്ച് പ്രചാരണ പരിപാടികൾ നടത്തുന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിറക്കിയത്.