
ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭാ പൊതു ശ്മശാനത്തിൽ കരിമൂർഖനെ കണ്ടത് ഭീതിപരത്തി. കഴിഞ്ഞദിവസം രാവിലെയെത്തിയ ജീവനക്കാരാണ് മൂർഖനെ കണ്ടത്. അവർ ഉടൻതന്നെ നഗരസഭാ ചെയർമാനെ വിവരം അറിയിച്ചു. ചെയർമാൻ അറിയിച്ചതനുസരിച്ച് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ആറ്റിങ്ങലിലും പരിസര പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ കൊവിഡ് ബാധിച്ചവരെപ്പോലും സംസ്കരിക്കുന്ന ശ്മശാനമാണിത്. ആറ്റിങ്ങലിലെ ഖരമാലിന്യ സംസ്കരണകേന്ദ്ര വളപ്പിലാണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് ധാരാളം ഇഴജന്തുക്കൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു.