psc

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (വിഷ)- 2 (എൻ.സി.എ - ധീവര- കാറ്റഗറി നമ്പർ 7/2020) തസ്തികയുടെ അഭിമുഖം നവംബർ 24ന് രാവിലെ 9.30 നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പോളിടെക്നിക്ക് കോളേജുകളിലെ ഹെഡ് ഒഫ് സെക്ഷൻ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (എൻ.സി.എ-ഈഴവ- കാറ്റഗറി നമ്പർ 392/2018), ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി (എൻ.സി.എ -എസ്.സി- കാറ്റഗറി നമ്പർ 430/2017), ലക്ചറർ ഇൻ ആർക്കിടെക്ച്ചർ (അഡൻഡം എച്ച്.ഐ- കാറ്റഗറി നമ്പർ 327/2017) എന്നീ തസ്തികകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖം നവംബർ 11നും കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാന ഓഫീസിൽ നടക്കും.
വനം വകുപ്പിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റ് (എൻ.സി.എ.-വിശ്വകർമ്മ- കാറ്റഗറി നമ്പർ 165/2018) അഭിമുഖ പരീക്ഷ നവംബർ 11ന് രാവിലെ 10.15ന് നടത്തും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 8 ഉദ്യോഗാർത്ഥികൾക്കായാണ് അഭിമുഖം.
സാമൂഹ്യനീതി വകുപ്പിലെ സ്‌പെഷ്യൽ ടീച്ചർ - ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ്- കാറ്റഗറി നമ്പർ 365/17) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം നവംബർ 4, 5, 6 തീയതികളിലും നടക്കും.

സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) മലയാളം, സോഷ്യൽ സ്റ്റഡീസ്, സംസ്‌കൃതം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ( കാറ്റഗറി നമ്പർ 16/20, 18/20, 20/20, 22/20) തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളിൽ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 6ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടക്കും. മറ്റ് ജില്ലക്കാരായ ഉദ്യോഗാർത്ഥികൾ അവർ താമസിക്കുന്ന ജില്ലയിലുള്ള പി.എസ്.സി. ഓഫീസിൽ നേരിട്ട് ഹാജരായി നവംബർ 6നോ അതിനു മുൻപോ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തിയാക്കണം .

ഒ.എം.ആർ പരീക്ഷ
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ (കാറ്റഗറി നമ്പർ 385/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബർ 12ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.