m-sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരായ കേസ് പ്രകൃതിയുടെ നീതി വിളംബരമാണെന്ന് മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ സുരേഷ് കുമാറിന്റെ മകൻ അനന്തു ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ -.''വി. എസ് സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയായും, ഐ ടി സെക്രട്ടറിയായും അച്ഛൻ സേവനമനുഷ്ഠിച്ചു. ശിവശങ്കർ വഹിച്ചിരുന്ന തസ്തികകൾ. കഷ്ടിച്ച് ഒരു മാസമേ മുന്നാറിലുണ്ടായിരുന്നുള്ളു. പക്ഷപാതിത്വത്തോടെ പ്രവർത്തിക്കണമെന്ന് മുകളിൽ നിന്നുള്ള ഉത്തരവുകൾ ലഭിച്ചപ്പോൾ, സൗകര്യപ്പെടില്ലെന്നറിയിച്ച് പടിയിറങ്ങി. കവിയൂർ , ലോട്ടറി കേസുകൾ പാർട്ടി ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന നിലപാടിന്റെ പേരിൽ സസ്‌പെൻഷനിലായി. 3 വർഷം സർവീസ് ബാക്കി നിൽക്കെയാണ് വോളന്ററി റിട്ടയർമെന്റെടുത്തത്.കോടികളുടെ പ്രലോഭനങ്ങൾക്കും , മാഫിയരാഷ്രീയഗുണ്ടാ സംഘങ്ങളുടെ ഭീഷണികൾക്കും മുന്നിൽ നട്ടെല്ല് വളയ്ക്കാതെ അന്തസായി ജോലി ചെയ്തു.''