k-krishnankutty

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ സാദ്ധ്യമായ എല്ലാ ഓഫീസുകളിലും സൗരോർജനിലയങ്ങൾ സ്ഥാപിക്കുമെന്നും ഇതിലൂടെ ചെലവ് കുറയ്ക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

വാട്ടർ അതോറിട്ടിയുടെ ആറ്റുകാൽ, തിരുമല ജലസംഭരണികൾക്ക് മുകളിൽ സ്ഥാപിച്ച 100 കിലോവാട്ട് സൗരോർജ നിലയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2.12 കോടി ചെലവഴിച്ചാണ് ആറ്റുകാൽ, തിരുമല ജലസംഭരണികളിൽ സൗരോർജനിലയങ്ങൾ സ്ഥാപിച്ചത്. ഇതിൽ നിന്നും പ്രതിദിനം 300 മുതൽ 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഈ വൈദ്യുതി പി.ടി.പി നഗറിലെ ജലശുദ്ധീകരണശാലയുടെയും ആറ്റുകാലിലെ പമ്പ് ഓഫീസിന്റെയും പ്രവർത്തനത്തിന് വിനിയോഗിക്കും. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കും.

ഒബ്സർവേറ്ററിയിൽ വാട്ടർ അതോറിട്ടിയുടെ സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി നടന്നുവരികയാണ് ഈ നിലയങ്ങൾ പൂർത്തിയാകുന്നതോടെ 285 കിലോവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനാകും. വാട്ടർ അതോറിട്ടി പി.എച്ച് സൗത്ത് ഡിവിഷന് കീഴിൽ നാല് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു.