eid

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ റാലിയോ ആഘോഷങ്ങളോയില്ലാതെ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. പള്ളികളിലെ പ്രാർത്ഥന കുറച്ചുപേർക്കുമാത്രമായി ചുരുക്കിയിട്ടുണ്ട്. മതപുരോഹിതരുടെ പ്രസംഗം കേൾപ്പിക്കുന്നതിനായി ഓൺലൈൻ സംവിധാനങ്ങളും ഇന്നലെ മുതൽ വിവിധ പള്ളിക്കമ്മിറ്റികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.