kerala

തിരുവനന്തപുരം: പട്ടയ സംബന്ധിച്ച ഫയലുകൾ നഷ്ടപ്പെട്ടവർക്ക് പട്ടയപ്പകർപ്പോ നിജസ്ഥിതി സർട്ടിഫിക്കറ്രോ നൽകാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കി.

ഉത്തരവ് തെറ്രായി വ്യാഖ്യാനിക്കപ്പെടാനും വ്യാജപട്ടയം റദ്ദാക്കാൻ ഇടുക്കിയിലെ വട്ടവട, കൊട്ടക്കാമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ എടുക്കുന്ന നടപടികളെ ദോഷകരമായി ബാധിക്കാനും സാദ്ധ്യതയുള്ളതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതോടൊപ്പം പുതിയ മാർഗ നിർദ്ദേശങ്ങളും ഇറക്കി.

പുതിയ നിർദ്ദേശങ്ങൾ

1-പട്ടയം നഷ്ടപ്പെട്ടാലും അധികാരിയുടെ പക്കൽ ഫയൽ ഉണ്ടാവുകയും രജിസ്റ്ററുകളിലെയും റീസർവേ ലാൻ‌ഡ് രജിസ്റ്രറിലെയും റെക്കോഡുകൾ ശരിയുമാണെങ്കിൽ തഹസിൽ ദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർമാർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്ര് നൽകാം.

2- പട്ടയംകിട്ടിയ ആൾക്കോ കൈവശക്കാരനോ പട്ടയ രേഖ കൈവശമുണ്ടെങ്കിലും വില്ലേജ് റെക്കോ‌‌ഡുകളിൽ അതിനനുസരിച്ച് മാറ്രം വരുത്തിയിട്ടില്ലെങ്കിൽ ആ‌ർ.ഡി.ഒ ,തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർമാർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്ര് നൽകാം.

3 പട്ടയം നൽകിയ ഭൂമിയിൽ ഒന്നിലധികം കൈവശമുണ്ടെങ്കിൽ എല്ലാ കൈവശങ്ങളും ചേർത്ത ഗ്രൂപ്പ് സ്കെച്ച് തയ്യാറാക്കണം. പട്ടയത്തിലധികം ഭൂമി കൈവശമില്ല എന്ന് ഉറപ്പുവരുത്തണം.

4 നിജസ്ഥിതി സർട്ടിഫിക്കറ്ര് ലഭിച്ച എല്ലാ കേസുകളും ഡിജിറ്റൽ രജിസ്റ്ററിൽ പെടുത്തുകയും റെലിസ് സോഫ്റ്ര് വെയറിൽ ആവശ്യമായ മാറ്രം വരുത്തുകയും ചെയ്യണം.

5 നിജസ്ഥിതി സർട്ടിഫിക്കറ്രിൽ തെറ്രുണ്ടെങ്കിൽ ഒരു മാസത്തിനകം അധികാരിയെ അറിയിക്കണം.