
തിരുവനന്തപുരം: കൊവിഡ് വരുത്തിവച്ച പ്രതിസന്ധി മറികടക്കുന്നതിന് 60,000 കോടിയുടെ പാക്കേജ് അടക്കം സർക്കാർ നടപ്പാക്കി വരുന്നതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
കേരള സർവകലാശാലയുടെ 52 ആഴ്ച നീളുന്ന സംവാദ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള അദ്ധ്യക്ഷനായിരുന്നു. പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാൻ, ഡോ.കെ.ജി.ഗോപ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഐ.ക്യു.എ.സി ഡയറക്ടർ പ്രൊഫ.ഗബ്രിയേൽ സൈമൺ തട്ടിൽ സ്വാഗതവും രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ് നന്ദിയും രേഖപ്പെടുത്തി.