
കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം 'വഴിയിട'ത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു,ബ്ലോക്ക് പഞ്ചായത്തംഗം കെ.വത്സല കുമാർ,എസ്.യഹിയ,വൈസ് പ്രസിഡന്റ് ഐഷാ റഷീദ്,വി.ബിനു, ബി.എൻ.ജയകുമാർ,എസ്.ലേഖ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.അജിത കുമാരി,പി.ഗീത,എം.നാസിമുദീൻ,ബി. ശാന്തകുമാരി,വി.സോമൻ,പി.ശ്രീകല,കെ.വസന്തകുമാരി,ഡി.സന്ധ്യ,എസ്.അഞ്ചന,എം.എ. ബാലചന്ദ്രൻ,സി.എസ്.സൈജു,ജി.ശാന്തകുമാരി,എസ്.സുസ്മിത എന്നിവർ പങ്കെടുത്തു.