ulghadanam-cheyyunnu

കല്ലമ്പലം:ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് കല്ലമ്പലം ബ്രാഞ്ചിന് പുതിയ കെട്ടിടമായി.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഡി.കാന്തിലാൽ സ്വാഗതവും ബോർഡ് അംഗം ജയപ്രകാശ് നന്ദിയും പറഞ്ഞു.അഡ്വ.വി.ജോയി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ,വർക്കല ബ്ലോക്ക്‌വൈസ് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്.രാജീവ്,ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീർ,ബാങ്ക് മുൻ പ്രസിഡന്റ് എൻ.മുരളീധരൻ,ബാങ്ക് സെക്രട്ടറി വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.