
വർക്കല:വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനത്തോടനുബന്ധിച്ച് വർക്കല ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ.ബൈജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബി.ജോഷി ബാസുഅധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി.ഹേമചന്ദ്രൻ, മുൻ പ്രസിഡന്റ് കെ.എസ്.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ആശുപത്രിയിലേക്ക് കസേരകൾ,സാനിറ്റൈസർ,ഡിസ്പെൻസർ മെഷീനും ലയൺസ് ക്ലബ് നൽകി.