
വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖയും യൂത്ത് മൂവ്മെന്റും സംയുക്തമായി ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് പഠനസഹായം വിതരണം ചെയ്തു. ശാഖാ അംഗങ്ങളായ അണ്ണൽ തടത്തരികത്തു വീട്ടിൽ ഉദയകുമാർ, മിനി ദമ്പതികളുടെ മകളും അസ്ഥികൾ തനിയെ ഒടിയുന്ന അപൂർവ രോഗം ബാധിച്ച അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മൃദു.എം.കെയുടെ അവസ്ഥ നേരിട്ടുമനസിലാക്കിയ വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രൻ സ്ഥലം എം.പി.അടൂർ പ്രകാശുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു. പാങ്ങോട് വി. ചന്ദ്രന്റെ നേതൃത്വത്തിൽ ശാഖാ പ്രസിഡന്റ് രാജൻ, ശാഖാ സെക്രട്ടറി ബിജു കൊപ്പം, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കൊപ്പം, സെക്രട്ടറി അഭിലാഷ് കൊപ്പം, സെെബർസേന സെക്രട്ടറി ധനീഷ് മഞ്ചാടിമൂട്, എക്സിക്യൂട്ടിവ് അംഗങ്ങളായ അജിമോൻ അണ്ണൽ, ഉദയകുമാർ കൊപ്പം, അഭിലാഷ് ആലുവിള, സന്തോഷ്കുമാർ കൊപ്പം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓൺലെെൻ പഠന സഹായമായി ടിവി നൽകി.