
കിളിമാനൂർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാക്കാൻ സമൂഹം തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് വൈസ് പ്രസിഡന്റ് എ. നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷതവഹിച്ചു. ഇമാം എ. നിസാറുദ്ദീൻ അമാനി നബിദിന സന്ദേശം നൽകി. എസ്.എം. ഹനീഫ ഫൈസി മൗലവി, സെക്രട്ടറി എ.എം. ഇർഷാദ്, എ. അബ്ദുൽ ഖരീം, എം. തമീമുദ്ദീൻ, ടി. താഹ, എ. അബ്ദുൽ സലാം, എൻ. അനീസ്, എ. ബുനൈസ്ഖാൻ, എസ്. ഫസലുദ്ദീൻ മൗലവി, ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.