kattadi

മസ്‌കാര എന്ന തമിഴ് ചിത്രത്തിന് ശേഷം ആരതി ഷാജി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ കാറ്റാടിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

ഇനിയാസ് ഫിലിംസിന്റെ ബാനറിൽ ജോസഫ് തോമസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബേബി അശ്വിനി, ബേബി ഫാത്തിമാ ഫൈഹ, ബേബി ആലിയ, മാസ്റ്റർ ഇഷാൻ തുടങ്ങിയ ബാലതാരങ്ങളും ശ്രീജിത്ത് രവി, സുധീർ കരമന, വി.കെ. ബൈജു, ടോണി, അരിസ്റ്റോ സുരേഷ്, ശ്യാം മങ്ങാട്, ജോസഫ് തോമസ്, ലനീഷ് കൈലാസം, ആദർശ് തലശേരി, സുമി, സരിതാ ബാലകൃഷ്ണൻ, ഇനിയാ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഉണ്ണിക്കൃഷ്ണൻ എസ്.എസ്. ആണ് ചിത്രത്തിന്റെ രചന, ഛായാഗ്രഹണം : പ്രവീൺ, എഡിറ്റിംഗ്: ബിനോയ്. ഇടുക്കിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.