g

കടയ്ക്കാവൂർ:വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ വിജിലൻസ് സി.ഐ ജി.ബി. മുകേഷിനും,അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്‌പെക്ടർ വൈ.റിയാസിനും കായിക്കര ആശാൻ സ്മാരകത്തിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൗര സ്വീകരണം നൽകി. അഡ്വ.വി.ജോയി എം.എൽ.എ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം എസ്.പ്രവീൺചന്ദ്ര അദ്യക്ഷത വഹിച്ചു.സജി കായിക്കര,രാജു ജോർജ്,അൻവിൻ മോഹൻ,വിജയ് വിമൽ,മിഥുൻ എന്നിവർ പങ്കെടുത്തു.