vld-2

വെള്ളറട: ബൈക്കിൽ നിന്ന് മഴയത്ത് തെന്നിവീണ് മരിച്ച വെള്ളറട ഡിപ്പോയിലെ എം പാനൽ കണ്ടക്ടറുടെ മൃതദേഹം സംസ്കരിച്ചു. കിളിയൂ‌ർ തുടക്കോട് പി ബി ഭവനിൽ എ പി ബൈജു 43) ആണ് ബുധനാഴ്ച കിള്ളി ജമാ അത്തിന് സമീപത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. ഇന്നലെ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിൽ പൊതുദർശനത്തിനുവച്ചശേഷം മൂന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാജി ഭാര്യയും ചന്ദ്രദേവ് മകനുമാണ്.