
മുടപുരം:ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് ,ഗ്രാമ പഞ്ചായത്ത് ,കൃഷി ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന കുളങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലാതല ഉദ്‌ഘാടനം അഴൂർ ഗ്രാമ പഞ്ചായത്തിലെ കുഴിയത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.ഫിഷറീസ് ഡയറക്ടർ സീനാ സുകുമാർ,സർക്കിൾ ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.സുര,കെ.ഓമന,എം.തുളസി,സിജിൻസി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു,ഓവർസിയർ രാജേഷ്,ഫിഷറീസ് യൂണിറ്റ് ഓഫീസർ അനിത റാഫേൽ,അക്വാകൾച്ചർ പ്രൊമോട്ടർ ബി.സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.