farmers-bank

വക്കം:വക്കം ഫാർമേഴ്സ് ബാങ്കിന്റെ രണ്ടാമത്തെ ശാഖ മണനാക്കിൽ പ്രവർത്തനം ആരംഭിച്ചു. പ്രഭാത-സായാഹ്ന ശാഖയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലോക്കറുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.