
ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് ആലംകോട് എൽ.പി സ്കൂളിന് സമീപം പാളയത്തിൽ വീട്ടിൽ പി.രാജപ്പൻ ചെട്ടിയാർ(80) മരണമടഞ്ഞു.
മകൻ വിനോദ് കുമാറിനും മരുമകൾ ശ്രീജ കുമാരിക്കും ചെറുമകൻ നവീനും ഇക്കഴിഞ്ഞ 14 ന് രോഗം ബാധിച്ചിരുന്നു. രാജപ്പൻ ചെട്ടിയാർക്ക് 17 ന് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു. ചികിൽസയിലിരിക്കേ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മരണമടഞ്ഞു. ഭാര്യ : പരേതയായ ശാന്തമ്മ .
മക്കൾ : അനിത, സുനിത, രാജവല്ലി, വിനോദ് കുമാർ.