chalakkal-thobias

തൃശൂർ: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂർ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കൽ (74) നിര്യാതനായി. കണ്ടശാംകടവ് ചാലയ്ക്കൽ പരേതരായ പീറ്റർ - മറിയം ദമ്പതികളുടെ മകനാണ്.

ഫൊറോന വികാരിയായും വികാരിയായും പല ആരാധനാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്

'ബലവാനായ ദൈവമേ...' ഉൾപ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങൾ രചിച്ച ഇദ്ദേഹം കലാസദൻ സംഗീതവിഭാഗം കൺവീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: സിസ്റ്റർ സെർവിറ്റസ് എഫ്‌.സി.സി, സിസ്റ്റർ ഫിഷർ എഫ്‌.സി.സി, ജോസ്, പോൾ, ജോസ്ഫീന, ആന്റോ.