ramani-vijayan

വർക്കല: ഇലകമൺ തൊടിവിള ലെയിൻ കാർത്തികയിൽ രമണിവിജയൻ (62) യു.എസിലെ ഒഹിയോ കൊളംബസിൽ നിര്യാതയായി. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും 1981 ബാച്ചിൽ ബി.ടെകും 1989ൽ ചെന്നൈ ഐഐടിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസിൽ എം.ടെകും നേടിയ രമണി വിജയൻ 1996വരെ കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും 1996 മുതൽ 2000വരെ സിങ്കപ്പൂരിൽ കമ്പ്യൂട്ടർസയൻസ് ആന്റ് ഇൻഫർമാറ്റിക് സ്കൂളിൽ ലക്ചററായും തുടർന്ന് യു.എസ്.എയിൽ ഓൾഡ് ഡോമനിയൻ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെയ്ട്ടൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ ആന്റ് കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭർത്താവ്: ഡോ.വിജയൻ കെ ആശാരി (പ്രൊഫസർ ഡെയ്ട്ടൺ യൂണിവേഴ്സിറ്റി, ഒഹിയോ). മക്കൾ: ഡോ.വിപിൻവിജയൻ (റിസർച്ച് സയന്റിസ്റ്റ്, ഡെയ്ട്ടൺ), ജിതിൻവിജയൻ (പ്രൊഫഷണൽ കൗൺസിലർ, പെനിസിൽവാനിയ), ഡോ.അശ്വിൻവിജയൻ (ഫിസിക്കൽ തെറാപ്പി സ്പെഷ്യലിസ്റ്റ്, കൊളംബസ്). മരുമകൾ: അഞ്ജലിജിതിൻ. സംസ്ക്കാരം: ഒഹിയോ ഡെയ്ട്ടണിൽ ഇന്ന് യു.എസ് സമയം രാവിലെ 8ന്.

(Note തിരു, കൊല്ലം, കോട്ടയം, ആലപ്പുഴ എഡിഷനുകളിൽ കൊടുക്കണം)