nabi

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തോടനുബന്ധിച്ചു വള്ളക്കടവ് മുസ്‍ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന പരിപാടികൾക്ക് സമാപ്തിയായി. കഴിഞ്ഞ 12 ദിവസങ്ങളിലെ ജമാഅത്തിന് കീഴിലുള്ള മസ്‌ജിദുകളിൽ മൗലിദ് നബികീർത്തന സദസുകൾ സംഘടിപ്പിച്ചു. നബി ജന്മദിനമായ വ്യാഴാഴ്ച പുലർച്ചെ 4 മുതൽ സമാപനപ്രകീർത്തന സദസ് നടത്തി. ഇമാം അസ്അദ് അഹ്സനി, സലാം മുളിയാർ കോയിവിള പ്രസിഡന്റ്‌ എ.സൈഫുദീൻ ഹാജി, ജനറൽ സെക്രട്ടറി എസ്.എം. ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.