ld-1

വെള്ളറട: കരാർ തൊഴിലാളി ഷോക്കേറ്റ് പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ഒറ്റശേഖരമംഗലം വാഴിച്ചൽ പാണ്ടിമാംപാറ റോഡരികത്ത് വീട്ടിൽ തങ്കരാജിന്റെയും രാധയുടെയും മകൻ രതീഷ് കുമാറാണ് (33) മരിച്ചത്. ഒറ്റശേഖരമംഗലം വൈദ്യുതി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പുല്ലച്ചൽക്കോണത്ത് പോസ്റ്റിൽ പണിചെയ്തുകൊണ്ടിരിക്കെ ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആരുടെ ഭാഗത്തെ അശ്രദ്ധകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലൈൻ ഓഫ് ചെയ്തിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഒറ്റശേഖരമംഗലം സെക്ഷൻ ഓഫീസിൽ പൊതുദർശനത്തിനുവച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സുമി ഭാര്യയും ആന്മീയ മകളുമാണ്.