
മലയിൻകീഴ് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ മരിച്ച ഊരൂട്ടമ്പലം ഇശ്ശലിക്കോട് എം.ജി.നിലയത്തിൽ കെ.മധു(57)വിന് കൊവിഡ് സ്ഥിരീകരിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.വർഷങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം മാറനല്ലൂർ ആത്മനിദ്രാലയത്തിൽ സംസ്കരിച്ചു.ഭാര്യ : ഗീത.മക്കൾ : ഗ്രീഷ്മ,മിഥുൻ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച കെ.മധു(57)