തിരുവനന്തപുരം : കരകുളം അയണിക്കാട് സ്മിഷ വില്ലയിൽ ജി. എസ്. മോഹൻദാസിന്റെ ഭാര്യ എൽ. സരള (63) നിര്യാതയായി. മക്കൾ: സ്മിത എം.എസ്, സ്മിഷ എം.എസ്. മരുമക്കൾ: ഷിറോസ്, ജിഷിമോൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.

ചന്ദ്രബാബു

വക്കം : കുഞ്ചാംവിളാകത്ത് പരേതനായ അച്യുതൻ കോൺട്രാക്ടറുടെ മകൻ ചന്ദ്രബാബു (76) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച 9.30ന്.

മീനാനായർ

പാപ്പനംകോട് : വിളയിൽ മേക്കതിൽ വീട്ടിൽ എം.ഇ.ആർ 88) എം. രാമചന്ദ്രന്റെ (എസ്.ബി.ഐ) ഭാര്യ മീനാനായർ (53, ടീച്ചർ, സെന്റ് മേരീസ് സ്കൂൾ, മുടവൻമുഗൾ) നിര്യാതയായി. മക്കൾ: ലക്ഷ്മിദേവി (ബി.ഒ.എസ്.സി.എച്ച്), അഡ്വ. ഐശ്വര്യാദേവി. സഞ്ചയനം: ചൊവ്വാഴ്ച 8ന്.

ശ്രീവർദ്ധനൻ

പന്തടിവിള : മണമ്പൂർ എസ്.എസ് നിവാസിൽ ശ്രീവർദ്ധനൻ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: റോബിൻ, റജിൻ. മരുമകൾ: ഷീതു. സഞ്ചയനം: ഞായറാഴ്ച 8.30ന്.

സുഭദ്ര

വർക്കല : അയന്തി വി.എസ്. ഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുഭദ്ര (78) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച 8ന്.