
തിരുവനന്തപുരം: സംഘടിത മത ജാതി പ്രീണനം നടത്തി തങ്ങൾക്കനുകൂലമായി വോട്ടു ബാങ്കുകൾ സൃഷ്ടിക്കാനാണ് സർക്കാർ ധൃതിപിടിച്ച് അശാസ്ത്രീയമായ മുന്നാക്ക സംവരണം കൊണ്ടുവന്നിട്ടുള്ളതെന്ന് വിശ്വകർമ്മ ഏകോപന സമിതി രക്ഷാധികാരി കെ.എ. ചന്ദ്രൻ പെരുമ്പാവൂർ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ വിശ്വകർമ്മ ഏകോപന സമിതി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. ബാലചന്ദ്രൻ വാൽക്കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണൻ, വി. രാജേന്ദ്രൻ, രവി കുടമുരട്ടി, സജിതാ രത്നാകരൻ, വേൽമുരുകൻ, മഹാ സേനൻ, പോത്തൻകോട് ദേവരാജൻ, രവിക്കുട്ടൻ കലാലയം, വിഷ്ണു ഹരി, മനോജ് ആര്യശാല, ജയരാജ് ആർ.എസ്.' മണിയൻ എന്നിവർ പങ്കെടുത്തു.