nabidinam

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജമാഅത്തുകളിലും മുസ്ലിം ഭവനങ്ങളിലും നടന്ന ആഘോഷത്തിന് സമാപ്തിയായി. നബിദിനത്തിന്റെ തുടർച്ചയായി ഇന്ന് പള്ളികളിൽ ജുമാ നമസ്കാരത്തോടനുബന്ധിച്ച് ഖത്തീബുമാർ ഉദ്ബോധന പ്രസംഗം നടത്തുന്നതോടെ നബിദിനാഘോഷം സമാപിക്കും.
നബിചര്യ പിൻപറ്റി ജീവിക്കുക എന്ന ഉദ്ഘോഷമുയർത്തി വീടുകളിൽ മധുരപലഹാരം വിതരണം ചെയ്തും. ബന്ധുവീടുകൾ സന്ദർശിച്ചുമാണ് നബിദിനാഘോഷം നടത്തിയത്. പള്ളികളിൽ ഭക്ഷണം പാകം ചെയ്ത് വീടുകളിൽ എത്തിക്കുന്ന പതിവ് ഇക്കൊല്ലം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് നടത്തിയത്. നബിദിന റാലികളും വാഹനജാഥകളും ഒഴിവാക്കി. കുട്ടികൾക്കായി നടത്താറുള്ള മാപ്പിള കലാമത്സരങ്ങളും നടന്നില്ല.