
കോവളം: വിഴിഞ്ഞം സ്വദേശിയെ മസ്‌ക്കറ്റിലെ ജോലിസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ ദാസൻ-കൊച്ചുത്രേസ്യ ദമ്പതികളുടെ മകനായ ക്രിസ്തുദാസൻ (26) ആണ് മരിച്ചത്. മസ്‌ക്കറ്റിലെ അൽ മ്യാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിയിലെ എ.സി.മെക്കാനിക്കാണ്. ചൊവ്വാഴ്ച്ച രാത്രിയിൽ ജോലിക്കഴിഞ്ഞ് മുറിയിലെത്തിയശേഷം ഉറങ്ങാൻ കിടന്നിരുന്നു. ബുധനാഴ്ച രാവിലെ ഒപ്പം ജോലിചെയ്യുന്നവർ മുറിയിലെത്തി വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും. അവിടെ നടത്തിയ പരിശോധയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ആശുപത്രി അധികൃതർ അറിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം രണ്ട് ദിവസത്തിനുളളിൽ നാട്ടിലെത്തിക്കുമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഷൈനി ജോസഫ്, ആന്റണി ദാസൻ എന്നിവരാണ് സഹോദരങ്ങൾ.