covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 789 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 8,​678 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. 8 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വഞ്ചിയൂർ സ്വദേശി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണൻ പിള്ള (64), പഴവങ്ങാടി സ്വദേശി ഗീത (60), കരിക്കകം സ്വദേശി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രൻ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂർ സ്വദേശി യശോദ (73), വർക്കല സ്വദേശി റഷീദ് (82) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 625 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ടുപേർ ആരോഗ്യ പ്രവർത്തകരാണ്.

കണക്കുകൾ ഇങ്ങനെ

പുതുതായി നിരീക്ഷണത്തിലായവർ - 1559

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 2703

ഇന്നലെ രോഗമുക്തി നേടിയവർ - 880

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1979

 ചികിത്സയിലുള്ളവർ - 8678

 കൊ​വി​ഡ് ലം​ഘ​നം​:​ 499​ ​പേ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി

​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് 499​ ​പേ​ർ​ക്കെ​തി​രെ​ ​ഇ​ന്ന​ലെ​ ​ന​ട​പ​ടി​യെ​ടു​ത്ത​താ​യി​ ​ക​ള​ക്ട​ർ​ ​ഡോ.​ ​ന​വ്‌​ജ്യോ​ത് ​ഖോ​സ​ ​അ​റി​യി​ച്ചു.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ച​ 14​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​വി​വി​ധ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​തി​ന് 34​ ​പേ​രി​ൽ​നി​ന്നു​ ​പി​ഴ​ ​ഇൗ​ടാ​ക്കി.​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 51​ ​പേ​രി​ൽ​ ​നി​ന്നു​ ​പി​ഴ​ ​ഈ​ടാ​ക്കി.​ 396​ ​പേ​രെ​ ​താ​ക്കീ​ത് ​ചെ​യ്ത​താ​യും​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.