കൊച്ചി: നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി ജോയി എളമക്കര (പറവൂർ), വൈസ് പ്രസിഡന്റുമാരായി പി.എ. റഹിം (തൃക്കാക്കര ), പി.എൻ. ഗോപിനാഥൻ നായർ (കുന്നത്തുനാട് ), ഷീല ഷാജി (കൊച്ചി) എന്നിവരെയും ജനറൽ സെക്രട്ടറിമാരായി എൽദോ പൗലോസ് (പെരുമ്പാവൂർ), കെ.ജെ, ടോമി (എറണാകുളം) ,പി എസ് ചന്ദ്രശേഖരൻ നായർ (മൂവാറ്റുപുഴ), രാജി ഫീലിപ്പോസ് (പിറവം), നെൽസൺ ഫ്രാൻസിസ് (എറണാകുളം), ഷക്കീല മറ്റപ്പള്ളി (തൃക്കാക്കര), സി.എസ്. ആശ (തൃപ്പൂണിത്തുറ) ട്രഷറാറായി എം.ജെ. മാത്യു (എറണാകുളം) എന്നിവരേയും തിരഞ്ഞെടുത്തു.

ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, കർഷക യൂണിയൻ പ്രസിഡന്റ് സുധീഷ് നായർ, വനിത കോൺഗ്രസ് കൺവീനർ ഉഷ ജയകുമാർ എന്നിവർ പ്രസംഗിച്ചു.