money

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനുകൾ അതത് മാസം നൽകാനുള്ള ഇടതുമുന്നണി പ്രകടനപത്രികയിലെ ഉറപ്പ് പാലിച്ചുകൊണ്ട് ഇൗ മാസം മുതൽ 50ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക സുരക്ഷാ പെൻഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷന് 86.46 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.