baisil

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ ചെറിയതുറ ഫിഷർമെൻ കോളനിയിലെ ഫസ്റ്ര് ലെയ്നിൽ താമസിക്കുന്ന ജോബായി - റോസി ദമ്പതികളുടെ മകൻ ബെയ്സിൽ ജോബായ് (37)​ ആണ് ബുധനാഴ്ച രാത്രി ഉൾക്കടലിൽ വച്ച് ഇടിമിന്നലേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം കോസ്റ്റ് ഗാർഡിന്റെ നടപടിക്രമങ്ങൾക്കുശേഷം ഇന്ന് ബന്ധുക്കൾക്ക് നൽകും.അഞ്ച് പേരടങ്ങുന്ന സംഘമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയത്. ബെയ്സിലാണ് ബോട്ട് ഓടിച്ചിരുന്നത്. ബാക്കിയുള്ളവർ ഉറങ്ങുകയായിരുന്നു. തലയ്ക്ക് മിന്നലേറ്റ ബെയ്സിൽ തൽക്ഷണം മരിച്ചു. മറ്റാർക്കും പരിക്കില്ല.

സഹോദരങ്ങൾ: കോവൻ,​ വില്യം,​ മനു.