മുരുക്കുംപുഴ : ഇൻഫന്റ് കോട്ടേജിൽ പരേതരായ സൈമൺ പെരേരയുടെയും ജോസ്‌ഫിന്റെയും മകൻ ടെഡി പെരേര (51) ബാംഗ്ളൂരിൽ നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ടെനിൽ, അലക്സ്, റോബിൻ. സംസ്കാരം ബാംഗ്ളൂർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ.
പ്രഭാകരൻ നായർ
കളത്തൂക്കടവ് : വെട്ടിപ്പറമ്പ് ചെറുവള്ളിത പ്രഭാകരൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവിഅമ്മ. മക്കൾ: മഹേഷ് (എ.എസ്.ടി ഇടുക്കി), ഇന്ദുലേഖ. മരുമകൾ: ലേഖ. സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ.
വിജയകുമാർ
കാരക്കോണം : ചെമ്മൻകാല കിഴക്കിൻകര പുത്തൻവീട്ടിൽ വിജയകുമാർ (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഭിജിത്ത് വിജയ്, അനുജിത്ത് വിജയ്. മരുമകൾ: വിദ്യ. സഞ്ചയനം: 1ന് രാവിലെ 9ന്.
ശിവാനന്ദൻ
നരുവാമൂട് : നടുക്കാട്, ശിശുപാൽ സദനത്തിൽ പരേതനായ രാഘവപ്പണിക്കരുടെയും പങ്കജാക്ഷിയുടെയും മകൻ ശിവാനന്ദൻ (86) നിര്യാതനായി. സഹോദരങ്ങൾ: ആർ. വിശ്വംഭരൻ, ആർ. പ്രഭാകരൻ, ആർ. ശിശുപാലൻ, പി. തുളസി. സഞ്ചയനം: 2ന് രാവിലെ 9ന്.