
ഓയൂർ: പതിനാറു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബന്ധുവീട്ടിൽ താമസിപ്പിച്ച അഞ്ചൽ കളരി വീട്ടിൽ രതീഷി (23) നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി രക്ഷകർത്താക്കൾ നല്കിയ പരാതിയിന്മേൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തൂപ്പുഴയിലുള്ള ബന്ധുവീട്ടിൽ നിന്നുംഇവരെ പിടികൂടിയത്. ഒരുവിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയും യുവാവും പരസ്പരം ഫോൺ നമ്പർ കൈമാറുകയും തുടർന്നു ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് പെൺകുട്ടി വീട് വിട്ട് പോവുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.