
കിളിമാനൂർ:പട്ടികജാതി വികസന വകുപ്പ് പഴയ കുന്നുമ്മൽ പഞ്ചായത്തിൽ പറണ്ടക്കുഴി കോളനിയിൽ നടപ്പിലാക്കുന്ന മാതൃകാ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.50 ലക്ഷം ചെലവഴിച്ച് കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതിയാണിത്. സാംസ്കാരിക നിലയവും,ലൈബ്രറിയും,വീടുകളുടെയും,റോഡുകളുടെ പാർശ ഭാഗങ്ങളുടെ സംരക്ഷണം,മിനി ഹൈമാസ്റ്റ്,കുടിവെള്ള പദ്ധതി തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,വാർഡ് മെമ്പർ രതീഷ് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം ബാബു കുട്ടൻ എന്നിവർ സംസാരിച്ചു.