kili

കിളിമാനൂർ:പട്ടികജാതി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കിളിമാനൂർ പഞ്ചായത്തിലെ തെന്നൂർ,ഈന്തന്നൂർ,വാഴ്വേലി പട്ടികജാതി കോളനികളിലെ വികസന പദ്ധതികൾ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ,വൈസ് പ്രസിഡന്റ് ദേവദാസ് ,ബ്ലോക്ക് മെമ്പർ മാലതി,വാർഡ് മെമ്പർ എ.ബിന്ദു,നിർമ്മിതി റീജണൽ ഇൻജിനിയർ സീനാ വഹാബ്,പട്ടികജാതി വികസന ഓഫീസർ എൻ.നീന,ഗുണഭോക്ത കൺവീനർ എ.ജോതി എന്നിവർ സംസാരിച്ചു.