krishi

ചിറയിൻകീഴ്:കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെയും മഹാത്മാ അയ്യങ്കാളി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ചിറയിൻകീഴ് വലിയ ഏലായിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്ഘാടനം ചെയ്തു.കെ.പി.എം.എസ് താലൂക്ക് യൂണിയൻ ജോയിന്റ് കൺവീനർ ഗോപി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ രക്ഷാധികാരി വി.എസ് സതീശൻ,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ, ചിറയിൻകീഴ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രാഹുൽ, കിഴുവിലം ഗ്രാമപഞ്ചായത്തംഗം സൈന,കെ.പി.എം.എസ് ജില്ലാ ജോയിന്റ് കൺവീനർ ചെറുവയ്ക്കൽ തുളസീധരൻ,ദളിത് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അനിൽ വലിയഏല,കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധാകരൻ ശ്രീകാര്യം, ചെമ്പകശേരി മനോജ്,ട്രസ്റ്റ് ചെയർമാൻ വിക്രമൻ മാമം,കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ കൺവീനർ ഷാജി ചിറയിൻകീഴ്, ജോയിന്റ് കൺവീനർ സജി കോരാണി, ജില്ലാ കൺവീനർ ചാലക്കുഴി ഗോപി, വെഞ്ഞാറമൂട് യൂണിയൻ ജോയിന്റ് കൺവീനർ സനൽ വെഞ്ഞാറമൂട്,കമ്മിറ്റി അംഗം ഷിബു വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി പമ്മൻകോട് തുളസി സ്വാഗതവും കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ ജോയിന്റ് കൺവീനർ സനൽ പമ്മൻകോട് നന്ദിയും പറഞ്ഞു.