hatter

വെഞ്ഞാറമൂട്: വീട്ടിൽ വിരുന്നെത്തിയ നാഗശലഭം വെഞ്ഞാറമൂടിന് കൗതുകമായി. വെഞ്ഞാറമൂട് മുക്കുന്നൂർ, ത്രിവേണിമുക്ക് കൃപാലയത്തിൽ സി.അനിലിന്റെ വീട്ടുമുറ്റത്താണ് ശലഭം വിരുന്നെത്തിയത്. നിശാശലഭങ്ങളിലെ രാജാവായ നാഗശലഭത്തിന്റെ അസാമാന്യ വലിപ്പമുള്ള ചിറകിന്റെ ആകൃതിയാണ് ഏറെ ആകർഷണീയം. കാപ്പിയും വെള്ളയും തവിട്ട് നിറത്തിലുമുള്ള 27 സെന്റിമീറ്റർ വീതിയുള്ള ചിറകിന്റെ അറ്റത്തെ പത്തിവിടർത്തി നിൽക്കുന്ന പോലെ തോന്നിപ്പിക്കുന്ന മൂർഖൻപാമ്പിന്റെ രൂപമാണ് ഈ നിശാശലഭത്തിന്റെ പ്രത്യേകത. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മില്ലിമീറ്റർ നീളമുണ്ട്.കാപ്പി കലർന്ന തവിട്ടുനിറമാണ്.മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു.മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. ണ്ടാഴ്ച മാത്രമേ ഈ ശലഭങ്ങൾക്ക് ആയുസുള്ളൂ. അപൂർവ ഇനമെന്ന് കേട്ടറിഞ്ഞതോടെ ഈ കൗതുക കാഴ്ച കാണാൻ അയൽവാസികളും എത്തിയിരുന്നു.